ഫ്‌ലിപ്കാര്‍ട്ടിന്റെ 'ബിഗ് ദീപാവലി' ഓഫര്‍ വാങ്ങാം ഫോണ്‍, ലാപ്ടോപ്, ഇയര്‍ഫോണ്‍
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ 'ബിഗ് ദീപാവലി' വില്‍പ്പനയ്ക്ക് ഒരുങ്ങി ഫ്‌ലിപ്പ്കാര്‍ട്ട്. നിരവധി ഉപകരണങ്ങള്‍ക്ക് വലിയ വിലക്കുറവാണ് വാഗ്ദാനം ചെയ്യുന്നത്. ലാപ്ടോപ്പോ ഫോണോ വയര്‍ലെസ് ഇയര്‍ഫോണുകളോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരമാവധി പ്രയോജനപ്പെടുന്നാകുന്നതാണ് ഈ വില്‍പ്പനമേള.
ഫ്‌ലിപ്കാര്‍ട്ടിന്റെ ബിഗ് ദീപാവലി വില്‍പ്പനയില്‍ ഓഫറില്‍ വാങ്ങാന്‍ കഴിയുന്ന ഫോണുകളില്‍ ഐഫോണ്‍ 12 ഉം ഉള്‍പ്പെടുന്നു. 53,999 രൂപ വരുന്ന ഫോണിന് എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ 1,500 രൂപയുടെ കിഴിവുണ്ട്. ഒപ്പം പഴയ ഫോണ്‍ എക്സ്ചേഞ്ചില്‍ 14,950 രൂപ വരെ കിഴിവ് നല്‍കുന്നു, അതായത് 50,000 രൂപയില്‍ താഴെ വിലയ്ക്ക് നിങ്ങള്‍ക്ക് ഈ ഉപകരണം വാങ്ങാനാകും.
ആപ്പിളിന്റെ മാക്ബുക്ക് എയര്‍ 83,990 രൂപയ്ക്ക് വാങ്ങാം. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന് 4,000 രൂപ കിഴിവ് ഫ്‌ലിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. അതിനാല്‍, ഇത് 79,990 രൂപയ്ക്ക് വാങ്ങാം. റെഡ്മിബുക്ക് 15 പ്രോ 44,999 രൂപയ്ക്കാണ് വില്‍പ്പനയ്ക്കെത്തുന്നത്, എന്നാല്‍ എസ്ബിഐ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഇത് 43,499 രൂപയ്ക്ക് ലഭിക്കും.